പുതിയ കാർ വീട്ടിലേക്കു വരും മുൻപ്..

ഒരു വീട് എന്ന സ്വപനം സാക്ഷാത്കരിക്കുന്നത് പോലെയാണ് ഒരു കാർ അല്ലെങ്കിൽ പുതിയ വാഹനം വീട്ടിലേക്ക് കൊണ്ട് വരുന്നത്.ലോകത്തുള്ള എല്ലാ മോഡൽ കാറുകളും നമുക്ക് ലഭ്യമാക്കാൻ ഇന്ത്യൻ വിപണി ഇന്ന്ഒരുക്കമാണ്.ഒരു പുതിയ കാർ വാങ്ങാൻ ഒരുങ്ങുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

പ്രോപർ ബഡ്ജെറ്റിംഗ്

നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങും വിധമായിരിക്കണം ബഡ്‌ജെറ്റ് തീരുമാനിക്കുന്നത്. ബാങ്ക് ലോൺ ആണെങ്കിൽ കൃത്യമായി ഇൻസ്റ്റാൾമെന്റ് അടക്കാൻ കഴിയും എന്ന് ഉറപ്പു വരുത്തുക. എല്ലാ വശങ്ങളും ചിന്തിക്കണം കാറിന്റെ ഡൌൺ പെയ്മെന്റ്, ടാക്സ് ആസ്പെക്ട്സ്,റണ്ണിംഗ് കോസ്റ്റ് എന്നിവ.കാർ വാങ്ങുമ്പോൾ മാത്രമല്ല ഉപയോഗിച്ച് തുടങ്ങുമ്പോളും ചിലവ് വരും എന്ന കാര്യം മറക്കരുത്. പെട്രോളിനും ഡീസലിനും വില വർധിച്ചുകൊണ്ടിരിക്കുന്നു നിങ്ങൾ എതാണ്‌ അഭികാമ്യം എന്ന് ചിന്തിക്കുക.ഡീസൽ കാർ അല്ലെങ്കിൽ പെട്രോൾ കാർ വേണമോ എന്ന് തീരുമാനിക്കുക.അധികം ഓട്ടം ഇല്ലെങ്കിൽ പെട്രോൾ കാർ തന്നെയാകും നല്ലത്.ഡീസൽ കാർ ഓട്ടം കുറവാണെങ്കിൽ നഷ്ടം വരുത്തും.

മോഡൽ ആൻഡ്‌ ബ്രാൻഡ്‌ ഓഫ് ദി കാർ

ലക്ഷ്വറി കാറുകളുടെ ഒരു വമ്പൻ നിര തന്നെയുണ്ട്‌ മാരുതി 800 മുതൽ ഏറ്റവും പുതിയ മോഡൽ വരെ.കാർ വാങ്ങുമ്പോൾ നിങ്ങളുടെ ഫാമിലി മെംബെഴ്സിന്റെ അഭിപ്രായവും എണ്ണവും പരിഗണിക്കണം. ന്യൂക്ലിയർ ഫാമിലിക്ക് ഇണങ്ങുന്ന ഒരുപാട് മോഡൽസ്‌ ഉണ്ട്. ഹച്ച് ബാക്ക് ,എം .യു.വി,എക്സ്.യു. വി സെഡാൻ തുടങ്ങിയ മോഡൽസ് ഉണ്ട് ഏത് വേണം എന്ന് നോക്കിയതിനു ശേഷം തീരുമാനിക്കുക.കാറിന്റെ സെഗ്മെന്റ് തീരുമാനിക്കുമ്പോൾ നിങ്ങളുടെ വിട്ടിലെ അംഗങ്ങളുടെ എണ്ണവും,യാത്രയുടെ സ്വഭാവവും നോക്കിയതിനു ശേഷം വേണം. അതിനു ശേഷം മോഡൽ തീരുമാനിക്കാം അപ്പോൾ മൈലേജ്.എഞ്ചിൻ കപ്പാസിറ്റി,സേഫ്റ്റി ആൻഡ്‌ സെക്യൂരിറ്റി,എന്നിവയും പരിശോധിക്കണം.

ഡീലർ ഷിപ്പ്

പുതിയ കാർ വാങ്ങുമ്പോൾ വിശ്വാസ്യത ഉള്ള ഡീലറെ വേണം സമീപിക്കാൻ.നമുക്ക് ശരിയായ രീതിയിലുള്ള വിവരങ്ങൾ തരാൻ കഴിവുള്ള വരായിരിക്കണം.ഒരു പാട് ഓഫർ വരുന്ന സമയമാണ് ഫെസ്റ്റിവൽ സീസൺ ഓണം ,ക്രിസ്മസ് പോലുള്ള അവസരങ്ങളിൽ കാർ വാങ്ങിച്ചാൽ കാഷ് ഡിസ്കൌണ്ട് ,ഇൻഷ്വറൻസ് ആൻഡ്‌ ടക്സ് ബെനെഫിട്സ്,മെയിന്റനൻസ് ആൻഡ്‌ ഫ്രീ കോസ്റ്റ് ആക്സസ്സറീസ് എന്നിവ കിട്ടും.ഡിസംബർ മാസത്തിൽ വിപണി പൊതുവെ ഡൌൺ ആണ്.കാരണം റീ സെയിൽ ചെയ്യുമ്പോൾ വില കുറയും.നഷ്ടം സംഭവിക്കുന്നത് കൊണ്ടാണ് ആ സമയം പറ്റിയതല്ല എന്ന് പറയുന്നത്.

ടെസ്റ്റ്‌ ഡ്രൈവ് ഫോർ പേർസണൽ അഷ്വറൻസ് & ഫീഡ് ബാക്ക്

നിങ്ങൾക്ക് പൂർണമായ സാറ്റിസ്ഫാക്ഷൻ കിട്ടണം എങ്കിൽ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തെ മതിയാകൂ നിങ്ങളുടെ കംഫർട്ട് വളരെ അത്യാവശ്യം ആണ്.നിങ്ങളുടെ വീട്ടുകാരെയും ഉൾപെടുത്താം അവരും അഭിപ്രായം പറയട്ടെ.പുതിയ വാഹനം വാങ്ങുന്നതിനു മുൻപ് അതെ മോഡൽ ഉപയോഗിച്ചവരോ, ഉള്ളവരോടോ അഭിപ്രായം ആരായാം. വണ്ടിയുടെ മൈലേജ്, കപ്പാസിറ്റിതുടങ്ങിയ വിഷയങ്ങളിൽ അവർക്ക് എക്സ്പിരിയൻസ് പകർന്നു തരാൻ സാധിക്കും.ഇതു വഴി ശരിയായ തീരുമാനം എടുക്കാം നമ്മുടെ സ്വപസാക്ഷാത്ക്കാരത്തിന് വഴിയൊരുക്കാം.